ഒരു വർഷം ശമ്പളമില്ലാതെ ജോലി; പുതിയ ട്രാഫിക് നിയമത്തിൽ ശിക്ഷകൾ ഇങ്ങനെ

  • 24/11/2024

 

കുവൈത്ത് സിറ്റി: പുതിയ ട്രാഫിക് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്ന പിഴകളിൽ ഒരു വർഷം ശമ്പളമില്ലാതെ എട്ട് മണിക്കൂർ ജോലി ചെയ്യുന്നത് ഉൾപ്പെടുന്നു. തെരുവുകൾ, നടപ്പാതകൾ അല്ലെങ്കിൽ സിഗ്നലുകൾ എന്നിവയുടെ കേടായ ഭാഗങ്ങൾ നന്നാക്കൽ എന്നിവയാണ് ശമ്പളമില്ലാത്ത ശിക്ഷയുടെ ഭാഗം . കോർഡിനേഷൻ ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടറും 2025 ലെ ഏകീകൃത ഗൾഫ് ട്രാഫിക് വാര പ്രവർത്തനങ്ങളുടെ തലവനുമായ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ സുബ്ഹാൻ ആണ് ഇക്കാര്യം അറിയിച്ചത്. നിയമലംഘനങ്ങൾ കോടതിയിലേക്ക് റഫർ ചെയ്ത ശേഷമാകും പിഴകൾ വിധിക്കുക.

ഗുരുതര ട്രാഫിക് നിയമലംഘനങ്ങൾക്ക് വാഹനം കണ്ടുക്കെട്ടുന്നത് അടക്കം കടുത്ത നടപടികളും പുതിയ ട്രാഫിക് നിയമത്തിൽ ഉൾപ്പെടുന്നുണ്ട്. അശ്രദ്ധ, മത്സരയോട്ടം എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ ഗതാഗത ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനാണ് ഈ നടപടി. വാഹനങ്ങളിൽ ശല്യപ്പെടുത്തുന്ന ശബ്ദം കണ്ടെത്തിയാൽ 75 കെഡി പിഴയായി പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് അൽ സുബ്ഹാൻ പറഞ്ഞു. ലംഘനം ആവർത്തിച്ചാൽ അത് കോടതിയിലേക്ക് റഫർ ചെയ്യും. കൂടാതെ മൂന്ന് മാസം വരെ തടവും കൂടാതെ 150 മുതൽ 300 കെഡി വരെ പിഴയും ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചുവപ്പ് ലൈറ്റ് ലംഘിച്ചാൽ 150 ദിനാറാണ് പിഴ. ലംഘനം കോടതിയിലേക്ക് റഫർ ചെയ്താൽ ജയിൽ ശിക്ഷയ്ക്ക് പുറമെ പിഴ 600 KD മുതൽ KD1,000 വരെയാണ്. 10 വയസ്സിന് താഴെയുള്ള കുട്ടി മുൻസീറ്റിൽ ഇരുന്നാൽ പിഴ 50 KD ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നടപ്പുവർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ വാഹനാപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം 199 ആയതായി അൽ സുബ്ഹാൻ വെളിപ്പെടുത്തി. കുവൈറ്റിലെ രണ്ടാമത്തെ മരണകാരണം ട്രാഫിക് അപകടങ്ങളാണെന്ന് ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ സൂചിപ്പിക്കുന്നു. വാഹനാപകടങ്ങളിൽ 92 ശതമാനവും ഡ്രൈവിങ്ങിനിടെയുള്ള അശ്രദ്ധ മൂലമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News