ലോണ്‍ ആപ്പിലൂടെയും ക്രെഡിറ്റ് കാര്‍ഡിലൂടെയും ഉണ്ടായ വലിയ കടക്കെണിയില്‍ നിന്നും രക്ഷപ്പെടുക ലക്ഷ്യമിട്ടാണ് കളമശ്ശേരി കൂനംതൈയിലെ അപ്പാര്‍ട്ട്‌മെന്റിലെ സ്ത്രീയെ പ്രതി ഗിരിഷ് കുമാര്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ്. അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന പെരുമ്ബാവൂര്‍ ചുണ്ടക്കുഴി കൊറാട്ടുകുടി വീട്ടില്‍ ജെയ്‌സി ഏബ്രഹാമിനെ (55) ഈ മാസം 17നാണ് കിടപ്പുമുറിയില്‍ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
എംസിഎ ബിരുദധാരിയും ഐടി കമ്ബനിയിലെ ഉദ്യോഗസ്ഥനുമാണ് അറസ്റ്റിലായ ഗിരീഷ് കുമാർ. കൊലപാതകത്തില്‍ പങ്കാളിയായ അടുത്ത സുഹൃത്ത് കദീജ എന്ന പ്രബിതയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരുടെയും പൊതു സുഹൃത്തായിരുന്നു കൊല്ലപ്പെട്ട ജെയ്സി ഏബ്രഹാം. ഇവർ അപ്പാർട്ട്മെന്റില്‍ ഒരു വർഷമായി തനിച്ചായിരുന്നു താമസം. ഫോണില്‍ ലഭിക്കാതെ വന്നതോടെ, കാനഡയിലായിരുന്ന മകള്‍ വിവരം പൊലീസിനെ അറിയിച്ചു.
പൊലീസ് അപ്പാർട്ട്മെന്റിലെത്തിയപ്പോഴാണ് കുളിമുറിയില്‍ തലയടിച്ചു വീണ രീതിയില്‍ കാണപ്പെട്ട ജെയ്സിയെ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. റിയല്‍ എസ്റ്റേറ്റ് ബിസിനസിലൂടെ സമ്ബാദിച്ച ധാരാളം പണവും സ്വർണാഭരണങ്ങളും അപ്പാർട്ട്മെന്റില്‍ ഉണ്ടാകുമെന്ന ധാരണയിലാണ് പ്രതികള്‍ ജെയ്സിയെ കൊലപ്പെടുത്തുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?