ഇപി ജയരാജന്‍റെ ആത്മകഥ വിവാദത്തില്‍ ഡിസി രവിയുടെ മൊഴി പൊലീസ് എടുത്തതുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ വിശദീകരണവുമായി ഡിസി ബുക്സ് രംഗത്ത്. കരാര്‍ ഇല്ലെന്ന് മൊഴി നല്‍കിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഡിസി ബുക്സ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം.
ഇപി ജയരാജന്‍റെ പുസ്തകവുമായി ബന്ധപ്പെട്ട് ഡിസി ബുക്സ് മൊഴി നല്‍കിയെന്നും എന്നാല്‍, ഇപ്പോള്‍ ചില മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അവ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്നും ഡിസി ബുക്സ് വിശദീകരിച്ചു. നടപടി ക്രമം പാലിച്ചു മാത്രമേ പുസ്തകം പ്രസിദ്ധീകരിക്കാറുള്ളൂവെന്നും അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ അഭിപ്രായ പ്രകടനം അനുചിതമാണെന്നും ഡിസി ബുക്സ് വ്യക്തമാക്കി.
കരാര്‍ ഇല്ലെന്ന് ഡിസി രവി മൊഴി നല്‍കിയെന്ന പൊലീസ് വിശദീകരണം സംബന്ധിച്ച വാര്‍ത്ത നിഷേധിച്ചുകൊണ്ടാണിപ്പോള്‍ ഡിസി ബുക്സ് വിശദീകരണവുമായി രംഗത്തെത്തിയത്. അതേസമയം, പുസതകം പ്രസിദ്ധീകരിക്കാൻ ഇപിയുമായി ധാരണയുണ്ടെന്ന സൂചനയാണ് പുതിയ വിശദീകരണത്തിലൂടെ ഡിസി ബുക്സ് നല്‍കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?