ഭക്ഷണം ഓർഡർ ചെയ്ത് പണമടക്കാതെ മുങ്ങുന്ന പ്രവാസികളെ പിടികൂടി

  • 25/11/2024

 


കുവൈത്ത് സിറ്റി: സൗജന്യ ഭക്ഷണം ലഭിക്കുന്നതിന് റെസ്റ്റോറൻ്റുകളെ നിരന്തരം കബളിപ്പിച്ചതിന് പ്രവാസികൾ അറസ്റ്റിൽ. ഫോൺ വഴി ഭക്ഷണം ഓർഡർ ചെയ്യുകയും അവരുടെ താമസസ്ഥലത്തിന് പിന്നിൽ ഡെലിവറി ലൊക്കേഷൻ നൽകുകയും ഭക്ഷണം ലഭിച്ചതിന് ശേഷം ഡെലിവറി ഡ്രൈവറുടെ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നതായിരുന്നു ഇവരുടെ രീതി. ഹവല്ലിയിൽ ഒരു റെസ്റ്റോറൻ്റ് നടത്തുന്ന ഒരു ബിദൂൻ ഏഴ് ദിനാർ വിലയുള്ള രണ്ട് ഭക്ഷണത്തിൻ്റെ പേയ്‌ഡ് ഓർഡറിനെക്കുറിച്ച് പരാതി നൽകിയതോടെയാണ് പദ്ധതിയുടെ ചുരുളഴിഞ്ഞത്.

പ്രതികളിൽ ഒരാളുടെ തട്ടിപ്പിന് ഉപയോഗിച്ച ഫോൺ നമ്പർ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്ന് അദൈലിയയിൽ ഇയാൾ പിടിയിലാവുകയും ചെയ്തു. തുടർന്ന് കൂട്ടാളിയെയും പിടികൂടുകയായിരുന്നു. ഓൺലൈൻ പേയ്‌മെൻ്റ് വാഗ്ദാനം ചെയ്ത് സമാന തട്ടിപ്പുകൾ നടത്തുകയും ഡെലിവറി ഡ്രൈവർമാരെ കബളിപ്പിക്കുകയും ചെയ്തതായി ഇരുവരും സമ്മതിച്ചു.

Related News