ബുധനാഴ്ച വരെ മഴ തുടരും; വ്യാഴാഴ്ചയോടെ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും മുന്നറിയിപ്പ്

  • 25/11/2024


കുവൈത്ത് സിറ്റി: തിങ്കളാഴ്ച തുടങ്ങി മഴ ചില പ്രദേശങ്ങളിൽ ഇടയ്ക്കിടെ കനക്കുമെന്ന് മുന്നറിയിപ്പ്. നേരിയതോ മിതമായതോ ആ കാറ്റിനും സാധ്യതയുണ്ട്. ബുധനാഴ്ചയോടെ മാത്രമേ മഴ കുറയൂ. ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞിനുള്ള സാധ്യതയുണ്ടെന്നും വ്യാഴാഴ്ചയോടെ കാലാവസ്ഥ പൂർണ്ണമായും സ്ഥിരത കൈവരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധാരാർ അൽ അലി പറഞ്ഞു. വ്യാഴാഴ്ചയോടെ താപനിലയിൽ ഗണ്യമായ കുറവും കാറ്റിൻ്റെ വടക്കുപടിഞ്ഞാറൻ ദിശയിലേക്കുള്ള മാറ്റവുമുണ്ടാകും. ഇത് തണുപ്പ് വർദ്ധിപ്പിക്കും. പകൽ താപനില മിതമായതോ തണുപ്പോ ആയിരിക്കും. രാത്രിയിലെ താപനില വളരെയധികം കുറയുമെന്നും തണുപ്പ് കൂടുമെന്നും അദ്ദേഹം അറിയിച്ചു.

Related News