മൊബൈൽ ഇൻ്റർനെറ്റ് വേഗത; ആ​ഗോള തലത്തിൽ മൂന്നാം സ്ഥാനത്തെത്തി കുവൈത്ത്

  • 25/11/2024


കുവൈത്ത് സിറ്റി: മൊബൈൽ ഇൻ്റർനെറ്റ് വേഗതയിൽ കുവൈറ്റ് ആഗോളതലത്തിലും അറബ് ലോകത്തും ശ്രദ്ധേയമായ മൂന്നാം സ്ഥാനത്തെത്തിയതായി കണക്കുകൾ. ശരാശരി വേഗത 258.51 എംബിപിഎസ് കൈവരിച്ചിട്ടുണ്ട്. 2024 ഒക്ടോബറിലെ സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡക്‌സ് അനുസരിച്ചാണ് ഈ കണക്കുകൾ. ഈ നേട്ടം മൊബൈൽ കണക്റ്റിവിറ്റിയിൽ കുവൈറ്റിനെ ആഗോള തലത്തിൽ വളരെ മുന്നിലെത്തിക്കുന്നുണ്ട്.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ആഗോളതലത്തിലും പ്രാദേശികമായും പട്ടികയിൽ ഒന്നാമതെത്തി. അസാധാരണമായ മൊബൈൽ ഇൻ്റർനെറ്റ് വേഗത 428.53 എംബിപിഎസ് ആണ് യുഎഇയിലെ സ്പീഡ്. തൊട്ടുപിന്നിൽ, ആഗോളതലത്തിലും പ്രാദേശികമായും ഖത്തർ രണ്ടാം സ്ഥാനത്താണ്. ശരാശരി വേഗത 356.7 എംബിപിഎസ് ആണ്. ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ സൂചികയിൽ ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 121.9 എംബിപിഎസ് മൊബൈൽ ഇൻ്റർനെറ്റ് വേഗതയുള്ള സൗദി അറേബ്യ അറബ് ലോകത്ത് നാലാം സ്ഥാനത്തും ആഗോളതലത്തിൽ 11-ാം സ്ഥാനത്തും എത്തി.

Related News