സിവിൽ ഐഡി കാർഡ് ലഭിക്കുന്നതിന് വ്യാജരേഖ ചമച്ച പ്രവാസിക്ക് ശിക്ഷ വിധിച്ചു

  • 27/11/2024


കുവൈത്ത് സിറ്റി: റദ്ദാക്കിയ കുവൈത്ത് പൗരത്വം ഉപയോ​ഗിച്ച് സാങ്കൽപ്പിക പേരിൽ സിവിൽ ഐഡി കാർഡ് ലഭിക്കുന്നതിന് വ്യാജരേഖ ചമച്ച സിറിയൻ പ്രവാസിക്ക് ശിക്ഷ വിധിച്ചു. കുവൈത്ത് കാസേഷൻ കോടതി സിറിയൻ പ്രവാസിയെ മൂന്ന് വർഷത്തെ കഠിന തടവിനാണ് ശിക്ഷിച്ചത്. ശിക്ഷ പൂർത്തിയാക്കിയ ശേഷം രാജ്യത്ത് നിന്ന് നാടുകടത്തണമെന്നും വിധിയിൽ പറയുന്നു. ഔദ്യോഗിക ഇടപാടുകളിൽ വ്യാജ ഐഡി ഉപയോഗിക്കാനും രേഖകൾ യഥാർത്ഥമാണെന്ന് വിശ്വസിപ്പിച്ച് ഒരു ജീവനക്കാരനെ തെറ്റിദ്ധരിപ്പിക്കാനുമാണ് പ്രവാസി ലക്ഷ്യംവച്ചത്. എന്നാൽ, രേഖകളിൽ ഒരു "ബ്ലോക്ക്" ഉണ്ടെന്ന് ജീവനക്കാരൻ്റെ ശ്രദ്ധയിൽപ്പെട്ടതോടെ സംശയം തോന്നി പരിശോധിക്കുകയായിരുന്നു.

Related News