പൗരത്വം പിൻവലിക്കൽ; അദ്ധ്യാപകരുടെ ശമ്പളം നിർത്തിവച്ച് വിദ്യാഭ്യാസ മന്ത്രാലയം

  • 27/11/2024


കുവൈത്ത് സിറ്റി: പൗരത്വ പിൻവലിക്കൽ തീരുമാനങ്ങൾ തൊഴിൽ ശക്തിയിൽ വരുത്തുന്ന ആഘാതം പരിഹരിക്കാൻ നടപടികൾ സ്വീകരിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ബാധിതരായ പുരുഷ-വനിതാ അധ്യാപകരുടെ ശമ്പളം താൽക്കാലികമായി നിർത്തിവച്ചു. ഈ അധ്യാപകരെ ഇനി പഠിപ്പിക്കാൻ അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ ജില്ലകൾക്കും മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. പിൻവലിക്കൽ തീരുമാനങ്ങൾ വിദ്യാഭ്യാസ മേഖലയിൽ ഒഴിവുകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ബാധിതരായ 70 ജീവനക്കാരുടെ ആദ്യ ബാച്ചിനെ ഇതിനകം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചു. മന്ത്രാലയം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ കൂടുതൽ തീവ്രമാക്കിക്കൊണ്ട്, നിലവിലുള്ള തീരുമാനങ്ങളിൽ അഡ്മിനിസ്ട്രേറ്റർമാരുടെയും അധ്യാപകരുടെയും രണ്ടാമത്തെ ഗ്രൂപ്പിനെ കൂടെ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ധ്യാപക ക്ഷാമം കൈകാര്യം ചെയ്യുന്നതിനുള്ള ചില നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Related News