ജിഎച്ച്ബി, ജിബിഎൽ; മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം

  • 27/11/2024


കുവൈത്ത് സിറ്റി: ജിഎച്ച്ബി, ജിബിഎൽ എന്നീ നാർക്കോട്ടിക് മരുന്നുകൾ എടുക്കുന്നതിനെതിരെ ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ മുന്നറിയിപ്പ് നൽകി,ഈ രണ്ട് മരുന്നുകളും വളരെ അപകടകരമാണെന്നും ഉപയോക്താക്കളെ മറവിയിലേക്കും കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നുവെന്നുമാണ് മുന്നറിയിപ്പ്. രണ്ട് മരുന്നുകളും കഠിനമായ മയക്കം, ബോധം നഷ്ടപ്പെടൽ, കോമ എന്നിവയിലേക്ക് നയിക്കുന്നു, കൂടാതെ ഹൃദയ താള തകരാറുകൾ, ശ്വസന തടസ്സം, കടുത്ത വിഷാദം, ഓക്കാനം, ഛർദ്ദി എന്നിവയ്ക്കും കാരണമാകുന്നു. രക്ഷിതാക്കളോട് തങ്ങളുടെ കുട്ടികളെ നിരീക്ഷിക്കാനും അവർ അപകടകരമായ ഈ ഡ്രഗ്സ് കഴിക്കുന്നത് കണ്ടെത്തുകയോ അല്ലെങ്കിൽ അവരുടെ കുട്ടികളിൽ അതിൻ്റെ ഫലമായ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ ഔദ്യോഗിക അതോറിറ്റികളെ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Related News