ഗൾഫ് ഉച്ചകോടി; അവന്യൂസ് മാളിൽ ആഭ്യന്തര മന്ത്രാലയത്തിൻ്റെ ബാൻഡ് മേളം

  • 27/11/2024

 


കുവൈത്ത് സിറ്റി: ഡിസംബർ ഒന്നിന് കുവൈത്ത് ആതിഥേയത്വം വഹിക്കുന്ന 45-ാമത് ഗൾഫ് ഉച്ചകോടിയോട് അനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിൻ്റെ സംഗീത ബാൻഡ് ഗൾഫ് ഐക്യവും ഐക്യദാർഢ്യവും പ്രതിഫലിപ്പിക്കുന്ന സം​ഗീത പരിപാടി അവതരിപ്പിച്ചു. അവന്യൂസ് മാളിൽ അവതരിപ്പിച്ച സം​ഗീത പരിപാടി ഏറെ ആസ്വാദക ശ്രദ്ധ നേടി. നിരവധി പേരാണ് പരിപാടി ആസ്വദിക്കാനായി എത്തിയത്.

Related News