അസ്ഥിര കാലാവസ്ഥ വൈകുന്നേരത്തോടെ മെച്ചപ്പെടും, കുവൈറ്റ് അഗ്നിശമനസേനയുടെ ജാഗ്രത നിർദേശം

  • 27/11/2024


കുവൈറ്റ് സിറ്റി : ഇന്ന്, ബുധനാഴ്ച വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിലായിരിക്കുമെന്നും, നേരിയതോ മിതമായതോ ആയ വേഗതയിലായിരിക്കുമെന്നും, ചിലപ്പോൾ സജീവമായിരിക്കുമെന്നും, ദൃശ്യപരത കുറയാനും ഉയർന്ന കടൽ തിരമാലകൾ ഉണ്ടാകാനും ഇടയാക്കുമെന്ന് കാലാവസ്ഥാ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ധാരാർ അൽ-അലി പറഞ്ഞു. ബുധനാഴ്ച വൈകുന്നേരത്തോടെ മഴയ്ക്കും മേഘാവൃതത്തിനും സാധ്യത ക്രമേണ കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


അതേസമയം, രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് പൗരന്മാരോടും താമസക്കാരോടും ജാഗ്രത പുലർത്താൻ കുവൈറ്റ് ഫയർഫോഴ്‌സ് ആഹ്വാനം ചെയ്തു. അടിയന്തിര ഘട്ടങ്ങളിൽ സഹായം ആവശ്യമുള്ളപ്പോൾ എമർജൻസി നമ്പറായ 112-ൽ വിളിക്കാൻ പബ്ലിക് റിലേഷൻസ് ആൻ്റ് മീഡിയ ഡിപ്പാർട്ട്‌മെൻ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

Related News