എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. സിബിഐ അന്വേഷണത്തെക്കുറിച്ച് സിപിഎമ്മിന് വ്യക്തമായ നിലപാട് ഉണ്ട്. സിബിഐ എന്നത് അവസാന അന്വേഷണമല്ലെന്നും ഗോവിന്ദന് മാധ്യമങ്ങളോട് പറഞ്ഞു.
ശരിയായ രീതിയിലാണ് അന്വേഷണം നടക്കുന്നതെന്ന് എംവി ഗോവിന്ദന് പറഞ്ഞു. 'ശരിയായ ദിശാബോധത്തോടെ ഇനിയും പ്രവര്‍ത്തിക്കും. സിബിഐ അന്വേഷണത്തെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ ബോധം ഉണ്ട്. സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ടല്ലോ കൂട്ടിലടച്ച തത്തയാണെന്ന്. സിബിഐ അന്വേഷണമാണ് എല്ലാറ്റിന്റെയും അവസാനം എന്ന് പറയുന്നത് ഒരുകാലത്തും അംഗീകരിച്ചിട്ടില്ല'- എംവി ഗോവിന്ദന് പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?