ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന കുവൈത്തികളുടെ എണ്ണത്തിൽ വൻ വർധനവ്, 2024ൽ നൽകിയത് 6,500 മൾട്ടി പർപ്പസ് എൻട്രി വിസകൾ

  • 27/11/2024

 


കുവൈത്ത് സിറ്റി: ഇന്ത്യയിലെയും കുവൈത്തിലെയും ഉദ്യോഗസ്ഥർ തമ്മിലുള്ള എല്ലാ തലങ്ങളിലുമുള്ള സന്ദർശനങ്ങളും മീറ്റിംഗുകളും വരും കാലയളവിൽ വർധിക്കുമെന്ന് ഇന്ത്യയിലെ കുവൈത്ത് അംബാസഡർ മിഷാൽ മുസ്തഫ അൽ ഷമാലി. കുവൈത്തും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന കുവൈത്തികളുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർധനയുണ്ടായിട്ടുണ്ട്. 

കുവൈത്തിലെ ഇന്ത്യൻ എംബസി 2024 നവംബർ അവസാനം വരെ ടൂറിസത്തിനും ചികിത്സയ്ക്കുമായി 6,500 മൾട്ടി പർപ്പസ് എൻട്രി വിസകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഗൾഫ് അഫയേഴ്സ്, കോൺസുലർ അഫയേഴ്സ്, പാസ്പോർട്ട്, വിസ, ഇന്ത്യൻ പ്രവാസികൾ എന്നിവയുമായി ബന്ധപ്പെട്ട അണ്ടർസെക്രട്ടറി അരുൺ കുമാർ ചാറ്റർജിയുമായി അൽ ഷമാലി കൂടിക്കാഴ്ചയും നടത്തി. കുവൈത്ത് - ഇന്ത്യൻ മീറ്റിംഗുകൾക്ക് സ്ഥിരമായി പോസിറ്റീവ് അന്തരീക്ഷമാണ്. വിവിധ വിഷയങ്ങളിലും കാഴ്ചപ്പാടുകളിലും ഇരു രാജ്യങ്ങളും ഒരേ വീക്ഷണങ്ങൾ പങ്കിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News