മരുഭൂമി പ്രദേശങ്ങളിലെ കയ്യേറ്റങ്ങൾ അവസാനിപ്പിക്കാൻ ക്യാമ്പയിൻ

  • 27/11/2024


കുവൈത്ത് സിറ്റി: കുവൈത്തിലെ മരുഭൂമി പ്രദേശങ്ങളിലെ സർക്കാർ സ്വത്തുക്കളിലെ കയ്യേറ്റങ്ങളും ലംഘനങ്ങളും നീക്കം ചെയ്യുന്നതിനായി പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ഫീൽഡ് നടത്തി. ഒക്ടോബർ ഏഴിന് ആരംഭിച്ച ക്യാമ്പയിൻ, വടക്ക് നിന്ന് തെക്ക് വരെ രാജ്യമാകെ വ്യാപിപ്പിക്കുകയും മരുഭൂമികളുടെ ഉപയോഗം നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണ് ചെയ്തത്. നിയമം നടപ്പാക്കുന്നതിനും പൊതുഭൂമി സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രതിരോധ മന്ത്രാലയം കർശന നടപടികളാണ് സ്വീകരിക്കുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു. ആഭ്യന്തര മന്ത്രാലയം, പബ്ലിക് എൻവയോൺമെൻ്റ് അതോറിറ്റി, പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ്, കുവൈറ്റ് മുനിസിപ്പാലിറ്റി എന്നിവയുൾപ്പെടെ നിരവധി സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ നടത്തുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Related News