വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയുണ്ടെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ

  • 27/11/2024


കുവൈത്ത് സിറ്റി: വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയുണ്ടെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റെ (ഡിജിസിഎ) ആക്ടിംഗ് ഡയറക്ടർ ജനറൽ ദുവായിജ് അൽ ഒതൈബി. ചൊവ്വാഴ്ച അഞ്ചാമത് ഇൻ്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) മിഡിൽ ഈസ്റ്റ് സേഫ്റ്റി ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വ്യോമഗതാഗത മേഖലയുടെ പുരോഗതിക്കായി പ്രതിജ്ഞാബദ്ധരായ രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തിൻ്റെ പിന്തുണയോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി നടത്തുന്ന നവീകരണ പ്രവർത്തനങ്ങളെ കുറിച്ചും അൽ ഒതൈബി എടുത്തുപറഞ്ഞു. വ്യോമയാന സുരക്ഷയ്ക്കാണ് മുൻഗണന. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഐസിഒഎ അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം നിർണായകമാണ്. ഉച്ചകോടി വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സംയുക്ത പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്നും സുരക്ഷിതമായ ഭാവി ഉറപ്പാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News