അർദിയയിൽ വീട്ടിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി

  • 27/11/2024


കുവൈത്ത് സിറ്റി: അൽ അർദിയ പ്രദേശത്തെ വീട്ടിൽ കുവൈത്തി പൗരകളായ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. അവരെ കാണാതായതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിരുന്നു. രണ്ട് മരണങ്ങളും ഒരേ ദിവസമല്ല സംഭവിച്ചതെന്ന് ഫോറൻസിക് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇരുവരും വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത് കാണാതായതോടെയാണ് ബന്ധുക്കൾ വാതിൽ തകർത്ത് പരിശോധിച്ചത്. പ്രാഥമിക റിപ്പോർട്ടിൽ പീഡനത്തിൻ്റെ സൂചനകളൊന്നും ഉണ്ടായിരുന്നില്ല. രണ്ട് മൃതദേഹങ്ങളും നീക്കം ചെയ്യുകയും മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടോയെന്നും നിർണ്ണയിക്കാൻ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് റഫർ ചെയ്യുകയും ചെയ്തു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News