കോർപ്പറേറ്റ് ട്രാഫിക് ഇടപാടുകൾ കൈകാര്യം ചെയ്യാൻ കമ്പനി പ്രതിനിധിക്ക് അനുമതി

  • 28/11/2024


കുവൈത്ത് സിറ്റി: കമ്പനികളുടെയോ സ്ഥാപനങ്ങളുടെയോ ട്രാഫിക് ഇടപാടുകൾ കമ്പനി ഉടമയെയോ അവരുടെ നിയമ പ്രതിനിധിയെയോ (മൻദൂബ്) പൂർത്തിയാക്കാൻ അനുവദിക്കുന്നതിന് ഒരു ഭരണപരമായ ഉത്തരവ് പുറപ്പെടുവിച്ച് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജമാൽ അൽ ഫൗദരി. ഇടപാടുകൾ കൈകാര്യം ചെയ്യാൻ വ്യക്തിക്ക് അനുമതി കൊടുക്കുന്നതിനാണിത്. കുവൈത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി തങ്ങളുടെ അഭ്യർത്ഥനകളും സേവനങ്ങളും പൂർത്തിയാക്കുന്നതിന് കമ്പനികൾക്കോ ​​സ്ഥാപനങ്ങൾക്കോ ​​വേണ്ടിയുള്ള ഇടപാടുകൾ സാക്ഷ്യപ്പെടുത്തുകയോ അംഗീകരിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്നാണ് അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിൽ വിശദീകരിച്ചിട്ടുള്ളത്. ഈ നടപടിക്രമങ്ങൾക്ക് വിരുദ്ധമായ എല്ലാ സർക്കുലറുകളും റദ്ദാക്കപ്പെടും. പുതിയ നടപടിക്രമങ്ങളെക്കുറിച്ച് അവരുടെ മേൽനോട്ടത്തിലുള്ള എല്ലാ വകുപ്പ് ഡയറക്ടർമാരെയും അറിയിക്കാനും നിർദ്ദേശം നൽകി.

Related News