ഇന്ത്യൻ എംബസി തൊഴിൽ നിയമങ്ങളെക്കുറിച്ച് പ്രത്യേക സെഷൻ സംഘടിപ്പിച്ചു

  • 29/11/2024


കുവൈത്ത് സിറ്റി: ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾക്കിടയിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ കുവൈത്തിലെ ഇന്ത്യൻ എംബസി തൊഴിൽ നിയമങ്ങളെക്കുറിച്ച് പ്രത്യേക സെഷൻ സംഘടിപ്പിച്ചു. മാൻപവർ അതോറിറ്റി (പിഎഎം), ഡൊമസ്റ്റിക് ലേബർ ഓഫീസ് (ഡിഎൽഒ) എന്നിവിടങ്ങളിൽ നിന്നുള്ള കുവൈത്ത് ഉദ്യോഗസ്ഥർ സെഷനിൽ പങ്കെടുത്തു. ഇന്ത്യൻ പൗരന്മാരെ ഏത് പ്രശ്നത്തിലും സഹായിക്കാൻ എംബസി ഇവിടെയുണ്ടെന്നും പരാതികൾ പരിഹരിക്കുന്നതിന് എമർജൻസി വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈൻ നമ്പറുകൾ 24/7 ലഭ്യമാണെന്നും അംബാസഡർ ഡോ. ആദർശ് സ്വൈക പറഞ്ഞു. കൂടാതെ, ഓഫീസർമാരുമായി ആശങ്കകൾ നേരിട്ട് പരിഹരിക്കാൻ കഴിയുന്ന ഓപ്പൺ ഹൗസ് സെഷനുകളും നടത്തുന്നുണ്ട്. കുവൈത്തിലെ സ്വകാര്യ മേഖലയിലെയും ഗാർഹിക മേഖലയിലെയും തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമങ്ങളുടെയും ചട്ടങ്ങളുടെയും വിശദമായ അവലോകനം കുവൈത്ത് ഉദ്യോഗസ്ഥർ സെഷനിൽ നൽകി.

Related News