എയ്ഡ്‌സ് ബാധിതരായ നൂറിലധികം പ്രവാസികളെ കുവൈത്ത് നാടുകടത്തുന്നു

  • 29/11/2024


കുവൈത്ത് സിറ്റി: എയ്ഡ്‌സിനെതിരെ പോരാടുന്നതിൽ കുവൈത്ത് ശ്രദ്ധേയമായ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നും പകർച്ചവ്യാധിയെ അഭിമുഖീകരിക്കുന്നതിൽ അറബ്, പ്രാദേശിക രാജ്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നതായും ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി. 90/90/90 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ കുവൈത്തിൻ്റെ വിജയം കാണിക്കുന്ന 2022 ലെ UNAIDS റിപ്പോർട്ടിൽ ഈ നേട്ടം എടുത്തുകാണിച്ചിട്ടുണ്ട്. എച്ച്ഐവി ബാധിതരായ 90 ശതമാനം ആളുകളെയും തിരിച്ചറിയുക, അവരുടെ ആരോഗ്യനിലയെക്കുറിച്ച് അവർ ബോധവാന്മാരാണെന്ന് ഉറപ്പാക്കുക, രോഗനിർണയം നടത്തിയവരിൽ 90 ശതമാനം പേർക്ക് ഫലപ്രദമായ ചികിത്സ നൽകുക എന്നിവയാണ് ഈ ലക്ഷ്യങ്ങൾ. രണ്ട് ദിവസങ്ങളിലായി നടക്കുന്ന എയ്ഡ്‌സ്, ലൈംഗിക രോഗങ്ങൾ എന്നിവയെക്കുറിച്ചുള്ള വാർഷിക കോൺഫറൻസിൻ്റെ ഉദ്ഘാടന വേളയിൽ കുവൈത്തിൻ്റെ പുരോഗതിയെക്കുറിച്ച് മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. അബ്ദുൾറഹ്മാൻ അൽ മുതൈരി പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എയ്ഡ്‌സ് ബാധിതരായ നൂറിലധികം പ്രവാസികളെ കുവൈത്ത് നാടുകടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News