നിയമലംഘനങ്ങൾ: 258 കടകളും സ്ഥാപനങ്ങളും ഫയർഫോഴ്സ് പൂട്ടിച്ചു

  • 29/11/2024


കുവൈത്ത് സിറ്റി: അഗ്നിശമന ലൈസൻസുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കാരണം പബ്ലിക് ഫയർ സർവീസ് ഫോഴ്‌സ് (പിഎഫ്എസ്) വിവിധ ഗവർണറേറ്റുകളിലായി 258 കടകളും സ്ഥാപനങ്ങളും പൂട്ടിച്ചു. സുരക്ഷാ, അഗ്നി പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ബിസിനസുകൾ പരാജയപ്പെട്ടതിനാലാണ് ഈ അടച്ചുപൂട്ടലുകൾ നടപ്പിലാക്കിയതെന്ന് പിഎഫ്എസ് വിശദീകരിച്ചു. കൂടാതെ, മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിട്ടും ആവശ്യമായ അഗ്നിശമന ലൈസൻസുകൾ അവർ നേടിയിരുന്നില്ലെന്നും അധികൃതർ പറഞ്ഞു.

Related News