വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് റോഡുകളുടെയടക്കം നിർമ്മാണം; 51.9 മില്യൺ ദിനാറിന്റെ കരാർ

  • 29/11/2024

 
കുവൈത്ത് സിറ്റി: പുതിയ എയർപോർട്ട് പദ്ധതിയുടെ പൂർണമായ പൂർത്തീകരണം വേ​ഗത്തിലാക്കി കുവൈത്ത്. റോഡുകളും ജം​ഗ്ഷനുകളും നിർമ്മിക്കുന്നതിനും പൂർത്തിയാക്കുന്നതിനും വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള പദ്ധതി നടപ്പിലാക്കുന്നതിന് ഒരു കമ്പനിയുമായി കരാർ ഒപ്പിടുന്നതിന് ഓഡിറ്റ് ബ്യൂറോ ഒടുവിൽ അംഗീകാരം നൽകി. 36 മാസത്തേക്ക് 51.9 മില്യൺ ദിനാർ മൂല്യമുള്ളതാണ് കരാർ. 16.7 മില്യൺ ദിനാർ ലാഭിക്കാനായും സാധിച്ചിട്ടുണ്ട്. മൂന്ന് എയർപോർട്ട് പാക്കേജുകളുടെ പൂർത്തീകരണത്തോടൊപ്പം ഈ പദ്ധതി കൂടി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. എയർപോർട്ട് റോഡ് ഇൻ്റർസെക്ഷനുകളുടെ ടെൻഡർ നേടിയ കമ്പനി മൂന്ന് എയർപോർട്ട് പാക്കേജ് പദ്ധതികൾ നടപ്പിലാക്കുന്ന സ്ഥാപനങ്ങളിൽ ഒന്നും കൂടിയാണ്.

Related News