ട്രാഫിക്ക്, സുരക്ഷാ ക്യാമ്പയിൻ: 1,790 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

  • 29/11/2024


കുവൈത്ത് സിറ്റി: രാജ്യത്തെ സുരക്ഷയും ക്രമസമാധാനവും വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയം പ്രധാന റോഡുകളിലും, എക്‌സ്പ്രസ് വേകളിൽ സുരക്ഷാ, ട്രാഫിക് ക്യാമ്പയിൻ നടത്തി. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ്, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസ്‌ക്യൂ പോലീസ്, പബ്ലിക് സെക്യൂരിറ്റി സെക്ടർ, പ്രൈവറ്റ് സെക്യൂരിറ്റി സെക്‌ടർ എന്നിങ്ങനെ നിരവധി ഫീൽഡ് സെക്‌ടറുകൾ ക്യാമ്പയിനിൽ പങ്കെടുത്തു. 1,790 ട്രാഫിക് നിയമലംഘനങ്ങളാണ് പുറപ്പെടുവിച്ചത്. ഒളിവിൽ പോയ 9 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് വാറണ്ട് പ്രകാരം 11 പേരെയും പിടികൂടി. താമസ, തൊഴിൽ നിയമം ലംഘിച്ചതിന് 12 പേർ പിടിയിലായി. മയക്കുമരുന്ന് കൈവശം വെച്ച ഒരാളെയും പിടികൂടിയിട്ടുണ്ട്. വാണ്ടഡ് ലിസ്റ്റിലുള്ള മൂന്ന് വാഹനങ്ങളും ട്രാഫിക്ക് നിയമം ലംഘിച്ച 14 വാഹനങ്ങളും പിടിച്ചെടത്തു. ഡ്രൈവിം​ഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച പ്രായപൂർത്തിയാകാത്ത നാല് പേരെയാണ് ജുവനൈൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തത്.

Related News