വിദേശികളുടെ താമസം സംബന്ധിച്ച് അമീരി ഡിക്രി പുറപ്പെടുവിച്ചു; നിയമങ്ങൾ പരിഷ്കരിച്ചു

  • 29/11/2024


കുവൈത്ത് സിറ്റി: വിദേശികളുടെ താമസം സംബന്ധിച്ച് അമീരി ഡിക്രി 114/2024 വ്യാഴാഴ്ച പുറപ്പെടുവിച്ചു. ഏഴ് അധ്യായങ്ങളിലായി 36 ആർട്ടിക്കിളുകളാണ് ഇത് അടങ്ങിയിരിക്കുന്നത്. മുൻ ഉത്തരവ് 17/1959 ആറ് പതിറ്റാണ്ടുകളായി പ്രാബല്യത്തിൽ വന്നതായിരുന്നു. സമകാലിക നിയമനിർമ്മാണ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനൊപ്പം നിയമത്തിലെ വിടവുകൾ അടയ്ക്കുന്നതിനുള്ള പരിഷ്കാരങ്ങൾ സഹിതമാണ് പുതിയ റെസിഡൻസി നിയമങ്ങൾ തയാറാക്കിയത്. 

വിദേശികളുടെ കുവൈത്തിലേക്കുള്ള പ്രവേശനത്തിന് കുറിച്ചുള്ള റെസിഡൻസിയുടെ ആദ്യ അധ്യായത്തിൽ, വിദേശികളുടെ കൈവശം സാധുവായ പാസ്‌പോർട്ടോ അവരുടെ രാജ്യത്തെ അതോറിറ്റികളിൽ നിന്നുള്ള രേഖകളോ ഉണ്ടായിരിക്കണമെന്ന് സൂചിപ്പിക്കുന്നു. ജിസിസി പൗരന്മാർക്ക് കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് സാധുവായ പാസ്‌പോർട്ട് ആവശ്യമില്ല. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിയന്ത്രണങ്ങൾക്കും അതത് രാജ്യങ്ങളുമായുള്ള കരാറുകൾക്കും അനുസൃതമായി വ്യക്തിഗത തിരിച്ചറിയൽ കാർഡുകൾ മതിയാകുമെന്നും നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Related News