കുവൈത്തിലെ ആദ്യത്തെ സ്ലീപ് മെഡിസിൻ സെന്റർ പ്രവർത്തനം ആരംഭിച്ചു

  • 30/11/2024


കുവൈത്ത് സിറ്റി: രാജ്യത്തെ ആദ്യത്തെ സ്ലീപ് മെഡിസിൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയും സാമൂഹിക, കുടുംബ, ബാലകാര്യ മന്ത്രി ഡോ. അംതൽ അൽ ഹുവൈലയുമാണ് സെന്റർ ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ ആരോഗ്യ സേവനങ്ങളിൽ ഗുണപരമായ ഒരു മുന്നേറ്റമുണ്ടാക്കുന്നതിനായി സാമൂഹിക കാര്യ മന്ത്രാലയത്തിൻ്റെ നാഷണൽ കോ-ഓപ്പറേറ്റീവ് പ്രോജക്ട് കമ്മിറ്റിയുടെ പിന്തുണയോടെയാണ് സെന്റർ സ്ഥാപിച്ചത്. 

മെഡിക്കൽ പരിചരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും സമൂഹത്തിന് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനുമുള്ള കുവൈത്തിന്റെ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്ന ഈ കേന്ദ്രം തുറക്കാനായതിൽ അഭിമാനമുണ്ടെന്ന് ഡോ. അൽ അവാദി പറഞ്ഞു. ഏറ്റവും പുതിയ മെഡിക്കൽ സാങ്കേതികവിദ്യകൾ നൽകിക്കൊണ്ടും എല്ലാ പ്രായത്തിലുമുള്ള ഉറക്ക തകരാറുകൾ ചികിത്സിക്കുന്നതിനായി വിവിധ സ്പെഷ്യാലിറ്റികളിൽ നിന്നുള്ള ഒരു പ്രത്യേക ടീമും ഈ സെന്ററിൽ ഉൾപ്പെടുന്നു.

Related News