അബ്ദലി കാർഷിക മേഖലയിലെ വമ്പൻ പ്രാദേശിക മദ്യ ഫാക്ടറി കണ്ടെത്തി

  • 30/11/2024


കുവൈത്ത് സിറ്റി: അബ്ദാലി കാർഷിക മേഖലയിലെ ഏറ്റവും വലിയ പ്രാദേശിക മദ്യ ഫാക്ടറി കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രാദേശിക മദ്യത്തിൻ്റെ ഉൽപ്പാദനത്തിനും നിർമ്മാണത്തിനുമുള്ള ഒരു സംയോജിത കേന്ദ്രമായിരുന്നു ഇത്. ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസും ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കോംബാറ്റിംഗ് പബ്ലിക് മോറൽസ് ആൻഡ് കംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗും നടത്തിയ പരിശോധനയിലാണ് ഏഷ്യൻ പൗരന്മാർ നടത്തിയിരുന്ന ഫാക്ടറി കണ്ടെത്തിയത്. 

ആവശ്യമായ നിയമപരമായ അനുമതി നേടിയ ശേഷം അധികൃതർ സൈറ്റ് റെയ്ഡ് ചെയ്യുകയും ഫാക്ടറിയുടെ ചുമതലയുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മദ്യം നിർമ്മിക്കാൻ ഉപയോഗിക്കുന്ന 2,030 ബാരൽ വസ്തുക്കളടക്കം പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ 10,000 പ്രാദേശിക പ്ലാസ്റ്റിക് കുപ്പികൾ വിതരണത്തിനും വിൽപ്പനയ്ക്കുമായി ഇവിടെ തയ്യാറാക്കിയിരുന്നു.. വാറ്റിയെടുക്കൽ പ്രക്രിയയ്ക്കുശേഷം മദ്യം ശേഖരിക്കാൻ ഫാക്ടറി വലിയ നീന്തൽക്കുളം ടാങ്കായി ഉപയോഗിക്കുന്നതായും കണ്ടെത്തി.

Related News