പ്രവാസി ഭാര്യയെ കൊലപ്പെടുത്തി രാജ്യം വിട്ട കുവൈത്തി പൗരൻ ഇറാഖിൽ അറസ്റ്റിൽ

  • 30/11/2024


കുവൈത്ത് സിറ്റി: പ്രവാസിയായ ഭാര്യയെ കൊലപ്പെടുത്തി കേസിൽ പ്രതിയായ കുവൈത്തി പൗരൻ അറസ്റ്റിൽ. ഒക്‌ടോബർ 18 നും നവംബർ 28 നും ഇടയിൽ 41 ദിവസം രാജ്യത്തിന് പുറത്തായിരുന്ന കുവൈത്തി പൗരനെ ഇറാഖി സുരക്ഷാ അധികൃതരാണ് അറസ്റ്റ് ചെയ്തത്. കുവൈത്ത് ഇൻ്റർപോൾ പ്രതിക്കായി സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം പ്രതിയെ കുവൈത്ത് സുരക്ഷാ അധികാരികൾക്ക് കൈമാറും. 

കുവൈത്തി പൗരന്റെ മകനാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്. ഉടൻ വിവരം സുരക്ഷാ അതോറിറ്റികളെ അറിയിച്ചു. മൃതദേഹം പരിശോധിച്ച ശേഷം നടത്തിയ അന്വേഷണത്തിൽ കടുത്ത മർദ്ദനമേറ്റതായും കണ്ടെത്തി. തുടർ അന്വേഷണത്തിൽ ഭർത്താവ് അബ്ദാലി അതിർത്തി കടന്ന് രാജ്യം വിട്ടതായും കണ്ടെത്തി. ഇതാണ് സംശയമുണ്ടാക്കിയത്. കുവൈത്തുമായി ഒപ്പുവച്ച സുരക്ഷാ കരാർ പ്രകാരം ഇറാഖ് അധികൃതർ പ്രതി കണ്ടെത്തി പിടികൂടുകയായിരുന്നു.

Related News