ഷാഖയ ഏരിയയിൽ പവർ ജനറേഷൻ സ്റ്റേഷനിൽ വൻ സ്ഫോടനവും തീപിടിത്തവും

  • 30/11/2024


കുവൈത്ത് സിറ്റി: ഷാഖയ ഏരിയയിൽ ഇലക്ട്രിക്കൽ പവർ ജനറേഷൻ സ്റ്റേഷനിൽ വൻ സ്ഫോടനവും തീപിടിത്തവും. ഷഖായ ജഹ്‌റ ക്രാഫ്റ്റ്‌സ്, ഇൻഡിപെൻഡൻസ്, സപ്പോർട്ട്, ഹാസാർഡസ് മെറ്റീരിയൽസ് സെൻ്ററുകളിൽ നിന്നുള്ള അഞ്ച് അഗ്നിശമന സേനാംഗങ്ങൾ ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അത്യധികം തീപിടിക്കുന്ന വസ്തുക്കൾ അടങ്ങിയ പവർ ജനറേഷൻ സ്റ്റേഷനിലാണ് തീപിടിത്തമുണ്ടായത്. അപകടസ്ഥലത്തുണ്ടായിരുന്ന ജനറൽ ഫയർഫോഴ്‌സ് മേധാവി മേജർ ജനറൽ തലാൽ മുഹമ്മദ് അൽ റൂമി, അഗ്നിശമന വിഭാഗം ഡെപ്യൂട്ടി ചീഫ് ബ്രിഗേഡിയർ അഹമ്മദ് ഹൈഫ് ഹമൂദ് എന്നിവരുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നത്. 

സ്റ്റേഷനിലെ റിന്യൂവബിൾ എനർജി കോംപ്ലക്സിലെ സൗരോർജ്ജ താപ ഉൽപാദന യൂണിറ്റിലാണ് തീ പടർന്നതെന്ന് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻ്റിഫിക് റിസർച്ചിലെ മാർക്കറ്റിംഗ് ആൻഡ് കൊമേഴ്സ്യൽ ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടറും അഡ്മിനിസ്ട്രേഷൻ, ഫിനാൻസ് ആൻഡ് സപ്പോർട്ട് സർവീസസ് ആക്ടിംഗ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ അബ്ദുൾ മൊഹ്‌സെൻ അൽ ഹാറൂൺ പറഞ്ഞു. ആളപായമൊന്നും ഇല്ലാതെ രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News