വഫ്ര റോഡിൽ മിന്നൽ പരിശോധന ക്യാമ്പയിൻ; 101 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

  • 30/11/2024


കുവൈത്ത് സിറ്റി: ഗതാഗത ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി അഹമ്മദി ഗവർണറേറ്റിലെ ട്രാഫിക് പട്രോളിംഗ് സംഘം അൽ വഫ്ര റോഡിൽ മിന്നൽ ക്യാമ്പയിൻ നടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അശ്രദ്ധമായി വാഹനമോടിക്കുക, ട്രാഫിക് നിയമങ്ങൾ പാലിക്കാതിരിക്കുക, സാധുവായ ലൈസൻസില്ലാതെ വാഹനമോടിക്കുക തുടങ്ങി 101 ട്രാഫിക് നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. 

പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ വാഹനമോടിച്ചതിന് നിയമനടപടികൾക്കായി ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്തു. കൂടാതെ, ഉടമകൾ നടത്തിയ ഗുരുതരമായ നിയമലംഘനങ്ങളെത്തുടർന്ന് 10 വാഹനങ്ങൾ കണ്ടുകെട്ടി. ട്രാഫിക് അപകടങ്ങൾ കുറയ്ക്കുന്നതിനും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് പരിശോധനയെന്നും ഇത്തരം ക്യാമ്പയിനുകൾ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Related News