അബ്ദലി റോഡിൽ അപകടം; ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

  • 30/11/2024


കുവൈത്ത് സിറ്റി: അബ്ദാലി റോഡിലുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഒരു കുട്ടിയും സ്ത്രീയും ഒരു ​ഗാർഹിക തൊഴിലാളിയുമാണ് മരണപ്പെട്ടത്. ട്രക്കും ഒരു കുടുംബം സഞ്ചരിച്ചിരുന്ന വാഹനവും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പ്രവാസികളാണ് രണ്ട് വാഹനങ്ങളും ഓടിച്ചിരുന്നത്. മൂന്ന് കുട്ടികളും നാല് സ്ത്രീകളും ഒരു ​ഗാർഹിക തൊഴിലാളിയും ഉൾപ്പെടെ എട്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരു കുട്ടിയും സ്ത്രീയും ഒരു ​ഗാർഹിക തൊഴിലാളിയും സംഭവസ്ഥാലത്ത് വച്ച് തന്നെ മരിച്ചു. ട്രക്ക് ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. അപകട കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related News