മേഖലയിലെ വർദ്ധിച്ചുവരുന്ന ഭീഷണികൾ; ഇന്ന് കുവൈത്തിൽ നടക്കുന്ന 45-ാമത് ​ഗൾഫ് ഉച്ചകോടിയിൽ പ്രധാന ചർച്ചയാകും

  • 30/11/2024


കുവൈത്ത് സിറ്റി: ‌സംയുക്ത ഗൾഫ് സഹകരണം വർധിപ്പിക്കുന്നതിനും സുസ്ഥിര വികസനത്തിൻ്റെയും സുരക്ഷയുടെയും പാതകൾ ഏകീകരിക്കുന്നതിനുമുള്ള ശ്രമങ്ങളുമായി 45-ാമത് ​ഗൾഫ് ഉച്ചകോടിയുടെ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിക്കും. സൂക്ഷ്മമായ പ്രാദേശിക, അന്തർദേശീയ സാഹചര്യങ്ങളിൽ മേഖലയിലെ സ്ഥിരത നിലനിർത്തുന്നതിനുള്ള ചർച്ചകളും ഉച്ചകോടിയിലുണ്ടാകും. 43 വർഷത്തിനിടെ കുവൈത്ത് ആതിഥേയത്വം വഹിക്കുന്ന എട്ടാമത് ഗൾഫ് ഉച്ചകോടിയാണിത്. 

മേഖലയിലെ വർദ്ധിച്ചുവരുന്ന ഭീഷണികളെ നേരിടാൻ തീവ്രമായ ഏകോപനത്തിനും ഏകീകൃത നിലപാടുകൾ സ്വീകരിക്കുന്നതിനുമപ്പുറം, ഇതുവരെയുള്ള നേട്ടങ്ങൾ തുടരാനും കൂടുതൽ സുസ്ഥിരവും സമൃദ്ധവുമായ ഭാവിയുടെ കെട്ടിപ്പടുക്കാനുമാണ് ശ്രമം. ബയാൻ പാലസിൽ നടക്കുന്ന ഉച്ചകോടിയിൽ പ്രാദേശിക സുരക്ഷാ പ്രശ്‌നങ്ങൾ, ഗൾഫ് സാമ്പത്തിക സംയോജനം വർദ്ധിപ്പിക്കൽ, പ്രാദേശികവും ആഗോളവുമായ വെല്ലുവിളികളെ അഭിമുഖീകരിക്കൽ എന്നിവയുൾപ്പെടെ നിരവധി മുൻഗണനാവിഷയങ്ങൾ ചർച്ച ചെയ്യും.

Related News