45-ാമത് ഗൾഫ് ഉച്ചക്കോടിക്ക് കുവൈത്തിൽ സമാപനം

  • 01/12/2024


കുവൈത്ത് സിറ്റി: കുവൈത്ത് ആതിഥേയത്വം വഹിച്ച ഗൾഫ് സഹകരണ കൗൺസിലിന്‍റെ 45-ാമത് ഉച്ചകോടിയിൽ അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് ഗൾഫ് നേതാക്കളെ സ്വാഗതം ചെയ്തു. പ്രിയ സഹോദരങ്ങളെ കുവൈത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട് ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ അമീര്‍ പറഞ്ഞു. കുവൈത്തില്‍ 45-ാമത് ഗൾഫ് ഉച്ചകോടി നടക്കുന്നത് ആഗോള സമ്പദ്‌വ്യവസ്ഥ അത്യന്തം സങ്കീർണ്ണമായ സാഹചര്യത്തിലാണെന്ന് കുവൈത്ത് അമീര്‍ പറഞ്ഞു. ജനങ്ങളുടെ വികസനത്തിനും സമൃദ്ധിക്കും ഭീഷണിയുയർത്തുകയും ചെയ്യുന്ന വിഷയങ്ങൾ പരിഹരിച്ച് ഗൾഫ് സാമ്പത്തിക സംയോജനം കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ വേഗത വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏകീകൃത നയങ്ങളിലൂടെയും പാരമ്പര്യേതര വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിലൂടെയും വ്യാപാര-നിക്ഷേപങ്ങളുടെ ചലനം സുഗമമാക്കുന്നതിലൂടെയും പ്രാദേശിക വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിലൂടെയും നവീകരണത്തിൻ്റെയും സംരംഭകത്വത്തിൻ്റെയും അടിത്തറ വിപുലപ്പെടുത്തുന്നതിലൂടെയും പ്രാദേശിക, അന്തർദേശീയ രംഗങ്ങളിൽ ഗൾഫ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ കരുത്തുള്ളതാക്കി മാറ്റാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News