കുവൈറ്റിലെ ഏറ്റവും മികച്ച മെഡിക്കൽ കെയറിനുള്ള പുരസ്കാരം ഏറ്റു വാങ്ങി മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് ..!!

  • 01/12/2024

കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഏറ്റവും മികച്ച മെഡിക്കൽ  കെയറിനുള്ള പുരസ്കാരം Medx Medical Group, പ്രസിഡന്റ്  & സി.ഇ.ഒ. ശ്രീ: മുഹമ്മദ് അലി വി.പി, ബഹു: എം.പി. ഫ്രാൻസിസ് ജോർജിൽ നിന്നും ഏറ്റുവാങ്ങി. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ കുവൈറ്റ് പൗരന്മാർക്കിടയിലും പ്രവാസികൾക്കിടയിലും ഒരു പോലെ പ്രശസ്ത്തിയാർജിച്ച മെഡക്സ് മെഡിക്കൽ ഗ്രുപ്പിന്റെ കളങ്കമറ്റ ആതുരസേവനങ്ങൾക്കുള്ള ആദരവാണ് ഈ പുരസ്കാരമെന്നു Medx Medical Group, പ്രസിഡന്റ്  & സി.ഇ.ഒ ശ്രീ:മുഹമ്മദ് അലി വി.പി പുരസ്‌കാര ചടങ്ങിൽ  സംസാരിച്ചു. ചടങ്ങിൽ എം.എൽ.എ. മാണി സി. കാപ്പൻ, പ്രശസ്ത നടിയും  നർത്തകിയുമായ ശ്രീമതി: ലക്ഷ്മി ഗോപലസ്വാമി തുടങ്ങിയവരുടെ സാന്നിധ്യവും ശ്രദ്ധേയമായി..!

Related News