സിപിഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയിലേക്ക്. രാവിലെ 11 മണിക്ക് ബിജെപി നേതാക്കള്‍ മധുവിന്റെ വീട്ടിലേക്ക് എത്തും. ഇന്നലെ രാത്രി വൈകി മധു മുല്ലശ്ശേരി ബിജെപി സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.
അതേസമയം, തനിക്കെതിരെ ആരോപണമുന്നയിച്ച സാമ്ബത്തികവും സംഘടാവിരുദ്ധവുമായ പരാതികളുടെ നിഴലില്‍ നില്‍ക്കുന്ന മുല്ലശേരി മധുവിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി നിയമ നടപടി സ്വീകരിക്കും. സിവിലായും ക്രിമിനലായും കേസ് നല്‍കും. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് നിയമ നടപടി സ്വീകരിക്കാൻ അനുമതി നല്‍കി. മധുവിനെതിരായ പാർട്ടി അച്ചടക്ക നടപടിയും ഇന്നുണ്ടാകും.
തിരുവനന്തപുരത്ത് മംഗലപുരം ഏരിയാ കമ്മിറ്റിയിലെ വിഭാഗീയതയില്‍ അച്ചടക്ക നടപടി സ്വീകരിക്കാനിരിക്കെയാണ് മധുവിന്റെ ബിജെപി പ്രവേശനം. സാമ്ബത്തികവും സംഘടാവിരുദ്ധവുമായ പരാതികളുടെ നിഴലില്‍ നില്‍ക്കുന്ന ഏരിയാ സെക്രട്ടറിയായിരുന്നു മധു മുല്ലശ്ശേരി. മൂന്നാം ഊഴം നല്‍കേണ്ടതില്ലെന്ന് ജില്ലാ നേതൃത്വം നേരത്തെ തന്നെ കണക്കാക്കിയിരുന്നു. ഏരിയാ സെക്രട്ടറി സ്ഥാനത്തേക്കുളള അഭിപ്രായ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് മധു സമ്മേളനത്തില്‍ നിന്നും തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പടിയിറങ്ങിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?