അദാൻ പ്രദേശത്തെ വീട്ടിൽ തീപിടിത്തം; രണ്ട് പേർക്ക് ദാരുണാന്ത്യം

  • 02/12/2024


കുവൈത്ത് സിറ്റി: അദാൻ പ്രദേശത്തെ ഒരു വീട്ടിൽ തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ തീപിടിത്തത്തിൽ രണ്ട് മരണം സംഭവിച്ചതായി ജനറൽ ഫയർ സർവീസ് ഡയറക്ടറേറ്റ് അറിയിച്ചു. രണ്ട് ഗാർഹിക തൊഴിലാളികളാണ് മരണപ്പെട്ടത്. അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കുകയും കെട്ടിടത്തിൽ നിന്ന് സുരക്ഷിതമായി ആറ് പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി ഡിപ്പാർട്ട്മെൻ്റ് റിപ്പോർട്ട് ചെയ്തു. തുടർന്ന് കൂടുതൽ അന്വേഷണത്തിനായി സംഭവം ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News