വിക്കടിന് കുവൈത്തിൽ നിരോധനം

  • 03/12/2024

 


കുവൈത്ത് സിറ്റി: ഡിസംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തുന്ന വിക്കഡ് എന്ന സിനിമയുടെ പ്രദർശനം കുവൈത്ത് നിരോധിച്ചു. ചിത്രത്തിൽ ഒരു സ്വവർഗ്ഗാനുരാഗി കഥാപാത്രം ഉൾപ്പെട്ടിരിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച അമേരിക്കയിലും കാനഡയിലും പ്രദർശിപ്പിച്ച ചിത്രം ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു.വിക്കഡ് ഒരു റെക്കോർഡ് ബ്രേക്കിംഗ് ഓപ്പണിംഗ് കളക്ഷനിൽ നേടിയത്. നോർത്ത് അമേരിക്കയിൽ മാത്രം ആദ്യ രണ്ട് ദിവസങ്ങളിൽ 114 മില്യൺ ഡോളർ നേടിക്കഴിഞ്ഞു. 145 മില്യൺ ഡോളർ ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം, ആഭ്യന്തരമായി 55.5 മില്യൺ ഡോളർ നേടിയ ഗ്ലാഡിയേറ്ററിൻ്റെ കളക്ഷനെ മറികടന്നു.

Related News