'സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചു'; യൂട്യൂബര്‍ക്കെതിരെ പരാതി നല്‍കി പി.പി ദിവ്യ

  • 04/12/2024

സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ച്‌ യൂട്യൂബർക്കെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യ പരാതി നല്‍കി. യൂട്യൂബർ ബിനോയ് കുഞ്ഞുമോനും ന്യൂസ് കഫേ ലൈവ് എന്ന യൂട്യൂബ് ചാനലിനുമെതിരെയാണ് കമ്മീഷണർക്ക് പരാതി നല്‍കിയത്. മകളെ കൊല്ലുമെന്ന് ഇൻസ്റ്റഗ്രാമില്‍ ഭീഷണി കമന്റിട്ട തൃശൂർ സ്വദേശി വിമല്‍ എന്നയാള്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ദിവ്യക്കെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു. ഇതിനെതിരെ ദിവ്യയുടെ ഭർത്താവ് കണ്ണപുരം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

Related News