കളര്‍കോട് വാഹനാപകടം: ചികിത്സയിലുള്ള അഞ്ചില്‍ നാലുപേരുടെ നില മെച്ചപ്പെട്ടതായി മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്

  • 04/12/2024

കളർകോട് വാഹനാപകടത്തില്‍ പരിക്കേറ്റ അഞ്ചില്‍ നാലുപേരുടെ നില മെച്ചപ്പെട്ടതായി മെഡിക്കല്‍ ബോർഡ് റിപ്പോർട്ട്. ഗുരുതരാവസ്ഥയിലുള്ള ആല്‍വിനെ ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആനന്ദ് മനു, ഗൗരി ശങ്കർ, മുഹ്‌സിൻ, കൃഷ്ണദേവ് എന്നിവരുടെ ആരോഗ്യനിലയാണ് മെച്ചപ്പെട്ടത്.

തിങ്കളാഴ്ച രാത്രി കാറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് എംബിബിഎസ് വിദ്യാർഥികള്‍ മരിച്ചിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജിലെ വിദ്യാർഥികളാണ് മരിച്ചത്. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹീം, പാലക്കാട് സ്വദേശി ശ്രീദേവ്, കണ്ണൂർ മാട്ടൂല്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാർ, ആയുഷ് രാജ്, ദേവാനന്ദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

അപകടത്തില്‍പ്പെട്ട കാറിന്റെ ഉമട ഷാമില്‍ ഖാൻ നേരത്തെയും കാർ വാടകക്ക് നല്‍കിയിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ആർടിഒ രമണൻ പറഞ്ഞു. സിപിഎം നേതാവ് ബെന്നി കൊലക്കേസില്‍ പ്രതികള്‍ ഉപയോഗിച്ചത് ഷാമില്‍ ഖാന്റെ ഒമിനിയായിരുന്നു. ഷാമില്‍ ഖാൻ സ്ഥിരമായി വാഹനം വാടകക്ക് നല്‍കുന്നയാളാണെന്ന് ആർടിഒ പറഞ്ഞു. എന്നാല്‍ സൗഹൃദത്തിന്റെ പുറത്താണ് വിദ്യാർഥികള്‍ക്ക് വാഹനം നല്‍കിയതെന്നാണ് ഷാമില്‍ ഖാൻ പൊലീസിന് മൊഴി നല്‍കിയത്. ഇത് വിശ്വാസയോഗ്യമല്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ആർടിഒ പറഞ്ഞു. വാഹനം വാടകക്ക് നല്‍കിയതാണോയെന്ന് അറിയാൻ ചികിത്സയിലുള്ള വിദ്യാർഥികളുടെ മൊഴിയെടുക്കുമെന്നും ആർടിഒ പറഞ്ഞു.

Related News