ഹിന്ദു ബാലികയെ ശല്യപ്പെടുത്തിയെന്ന ആരോപണം; 107 ദിവസം ജയിലില്‍ കിടന്ന മുസ്‌ലിം യുവാവിനെ കുറ്റവിമുക്തനാക്കി കോടതി

  • 04/12/2024

ഹിന്ദു ബാലികയെ ശല്യപ്പെടുത്തി എന്ന ആരോപണത്തില്‍ 107 ദിവസം ജയിലില്‍ കിടന്ന മുസ്‌ലിം യുവാവിനെ നിരപരാധിയെന്ന് കണ്ട് കുറ്റവിമുക്തനാക്കി കോടതി. ആഗസ്റ്റ് 2021ല്‍ മധ്യപ്രദേശിലെ ഇൻഡോറിലാണ് കേസിനാസ്പദമായ സംഭവം. യുപി സ്വദേശിയായ തസ്‌ലിം അലിയെ ആണ് കോടതി കേസില്‍ വെറുതെവിട്ടത്.

അലിയെ ഒരു കൂട്ടം യുവാക്കള്‍ മർദിക്കുന്ന ദൃശ്യങ്ങള്‍ ഒരു വർഷം മുമ്ബ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വള വില്‍പ്പന എന്ന പേരില്‍ അലി പെണ്‍കുട്ടിയോട് മോശമായി പെരുമാറി എന്നായിരുന്നു ഇവരുടെ ആരോപണം. വീഡിയോയില്‍ അലിക്കെതിരെ യുവാക്കള്‍ വർഗീയമായി ആക്രോശിക്കുന്നതും കാണാമായിരുന്നു. 'ഹിന്ദു ക്ഷേത്ര' എന്ന പ്രദേശത്ത് വെച്ചാണ് അലിക്ക് മർദ്ദനമേറ്റത്. പ്രദേശത്ത് അലിയെ കണ്ടുപോകരുത് എന്നും യുവാക്കള്‍ പറയുന്നുണ്ട്. മർദ്ദനമേറ്റ തസ്‌ലിം അലി വള വിറ്റായിരുന്നു ഉപജീവനം കണ്ടെത്തിയിരുന്നത്.

ആക്രമണത്തിന് പിന്നാലെ അലി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അലിയെ പൊലീസ് പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി നല്‍കിയ പരാതിയായതിനാല്‍ അലിക്കെതിരെ പോക്‌സോ നിയമമായിരുന്നു ചുമത്തിയിരുന്നത്. 

Related News