കളർകോട് അപകടത്തില്‍ മരണം ആറായി. എടത്വ സ്വദേശി ആല്‍വിനാണ് മരണപ്പെട്ടത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടനില തരണം ചെയ്യാത്തതിനെ തുടർന്ന് ഇന്നലെ രാവിലെയോടുകൂടിയായിരുന്നു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ആല്‍വിൻ്റെ തലച്ചോറിനും ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് കാറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ അഞ്ച് എംബിബിഎസ് വിദ്യാർഥികള്‍ മരിച്ചിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജിലെ വിദ്യാർഥികളാണ് മരിച്ചത്. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹീം, പാലക്കാട് സ്വദേശി ശ്രീദേവ്, കണ്ണൂർ മാട്ടൂല്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാർ, ആയുഷ് രാജ്, ദേവാനന്ദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?