ഗ്രെയ്സിയുടെ ചികിത്സയ്ക്ക് അമേരിക്കയില്‍ നിന്ന് മരുന്ന്

  • 05/12/2024

തിരുവനന്തപുരം മൃഗശാലയിലെ ആറ് വയസ്സുള്ള ഗ്രെയ്‌സി എന്ന പെണ്‍ സിംഹത്തിന്റെ ചികിത്സയ്ക്കായി അമേരിക്കയില്‍ നിന്ന് മരുന്ന് ഇറക്കുമതി ചെയ്തു. വർഷങ്ങളായി മരുന്നുകളോട് പ്രതികരിക്കാത്ത 'ക്രോണിക്ക് അറ്റോപിക്ക് ഡെർമറ്റൈറ്റിസ്' എന്ന ത്വക്ക് രോഗമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ചികിത്സയ്ക്കായി മരുന്ന് ഇറക്കുമതി ചെയ്യാൻ അധികൃതർ തീരുമാനിച്ചത്.

അമേരിക്കൻ നിർമിത മരുന്നായ 'സെഫോവേസിൻ' എന്ന അതി നൂതന ആന്റിബയോട്ടിക് ആണ് 'സൊയെറ്റിസ്‌' എന്ന കമ്ബനി വഴി തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ചത്. ഒരു ഡോസിന് ശരാശരി പതിനയ്യായിരം രൂപ വിലവരുന്ന മരുന്നിന്റെ നാല് ഡോസുകള്‍ ആണ് എത്തിച്ചത്. പുതിയ ചികിത്സ ആരംഭിച്ചതിനെ തുടർന്ന് രോഗലക്ഷണങ്ങള്‍ കുറഞ്ഞു വരുന്നതായി മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണ്‍ പറഞ്ഞു. 

Related News