തൃശൂര്‍ ഡിസിസി പ്രസിഡൻ്റിനെ തീരുമാനിക്കാൻ ചര്‍ച്ച; ജോസഫ് ടാജറ്റും അനില്‍ അക്കരയും പരിഗണനയില്‍

  • 05/12/2024

തൃശൂർ ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കാൻ ഡല്‍ഹിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ വസതിയില്‍ ചർച്ച നടക്കുന്നു. ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ്, അനില്‍ അക്കര എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. 

ഡിസിസി അധ്യക്ഷന്റെ അധിക ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് വി.കെ ശ്രീകണ്ഠൻ എംപി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ചർച്ച. കയ്യാങ്കളിയെ തുടർന്ന് സസ്പെൻഷനിലായവരെ തിരിച്ചെടുക്കണമെന്ന് കെ. മുരളീധരനും ആവശ്യമുന്നയിച്ചു. 6 മാസത്തിലേറെയായി തൃശൂരില്‍ ഡിസിസി പ്രസിഡന്റ്‌ ഇല്ല.

Related News