'സുരേഷ് ഗോപിക്ക് അഭിനയിക്കാം'- അനുമതി നല്‍കി ബിജെപി നേതൃത്വം

  • 05/12/2024

കേന്ദ്ര മന്ത്രി സുരേഷ് ഗോപി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്. സിനിമയില്‍ അഭിനയിക്കാൻ സുരേഷ് ഗോപിക്ക് ബിജെപി ഉന്നത നേതൃത്വം തത്വത്തില്‍ അനുമതി നല്‍കി. ഔദ്യോഗിക അനുമതി ഉടൻ നല്‍കും. ആദ്യ ഷെഡ്യൂളില്‍ 8 ദിവസമാണ് അദ്ദേഹത്തിനു അനുവദിച്ചിരിക്കുന്നത്. കഥാപാത്രമാകാൻ അദ്ദേഹം വീണ്ടും താടി വളർത്തി തുടങ്ങി. 

ഏറ്റെടുത്തിട്ടുള്ള പല പ്രവർത്തനങ്ങളും മുന്നോട്ടു കൊണ്ടു പേകാനുള്ള വരുമാനത്തിനായി അഭിനയം ഒഴിവാക്കാൻ സാധിക്കില്ലെന്ന നിലാപാടായിരുന്നു അദ്ദേഹത്തിന്. എന്നാല്‍ മാസങ്ങള്‍ കാത്തിരുന്നിട്ടും ഇക്കാര്യത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം അനുകൂല തീരുമാനം എടുത്തിരുന്നില്ല. 

Related News