ഇൻഷുറന്‍സ് ക്ലെയിം എടുത്തത് വഴിത്തിരിവായി, ദൃഷാനയെ ഇടിച്ചിട്ട കാര്‍ 9 മാസത്തിന് ശേഷം കണ്ടെത്തി; പ്രതി വിദേശത്ത്

  • 06/12/2024

വടകരയില്‍ ഒമ്ബത് വയസുകാരിയെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം കണ്ടെത്തിയെന്ന് പൊലീസ്. അപകടം നടന്ന് ഒമ്ബത് മാസത്തിന് മാസത്തിന് ശേഷം പൊലീസ് കണ്ടെത്തുന്നത്. പുറമേരി സ്വദേശിയായ ഷജീല്‍ എന്ന ആള്‍ ഓടിച്ച കാറാണ് ദൃഷാനയെ ഇടിച്ചതെന്ന് വടകര റൂറല്‍ എസ്പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അപകടത്തിന് ശേഷം പ്രതി വാഹനം നിര്‍ത്താതെ പോയി. ഇയാള്‍ക്കെതിരെ കുറ്റകരമല്ലാത്ത നരഹത്യ ചുമത്തിയെന്നും പൊലീസ് പറഞ്ഞു. ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തത് അന്വേഷണത്തിന് വഴിത്തിരിവായി. പ്രതി ഇപ്പോള്‍ വിദേശത്താണെന്നും പൊലീസ് അറിയിച്ചു.

Related News