ഓൺലൈൻ വഴി ഇറച്ചി വിൽപ്പന; ഇൻസ്റ്റയിൽ വ്യാജ പരസ്യം, കേസ്

  • 06/12/2024


കുവൈത്ത് സിറ്റി: അര ദിനാർ എന്ന അസാധാരണമായ വിലയ്ക്ക് ഫ്രഷ് മാംസം വിൽപ്പനയ്ക്ക് എന്ന് സോഷ്യൽ മീഡിയയിൽ വ്യാജ പരസ്യം നൽകിയ കേസ് സൈബർ ക്രൈം ഡിവിഷനിലേക്ക് റഫർ ചെയ്തു. ഒരു വോയ്‌സ് റെക്കോർഡിംഗിലൂടെ ഒരു പൗരനെ അപകീർത്തിപ്പെടുത്തുന്ന സംഭവവും ഇതിനൊപ്പമുണ്ട്. അൽ ഷാമിയ പോലീസ് സ്‌റ്റേഷനിലാണ് കുവൈത്തി പൗരൻ അപകീർത്തി പരാതി നൽകിയത്. ഇൻസ്റ്റാഗ്രാം ബ്രൗസ് ചെയ്യുന്നതിനിടെ ഒരു പ്രശസ്ത ഫ്രഷ് മാംസ കമ്പനിയുടെ ഒരു പരസ്യം കണ്ടതായി പരാതിക്കാരൻ പറഞ്ഞു.

അക്കൗണ്ടിൽ നൽകിയിരുന്ന വാട്‌സ്ആപ്പ് നമ്പറിൽ വിളിച്ച് പൗരൻ വില അന്വേഷിച്ചു. അസാധാരണമായ വില കേട്ടപ്പോൾ ആളുകളെ കബളിപ്പിക്കരുത് എന്ന് പൗരൻ പറഞ്ഞു. ഇതോടെ ഇൻസ്റ്റയിൽ പരസ്യം നൽകിയ വ്യക്തി കുവൈത്തി പൗരനെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയായിരുന്നു. കോഴിയിറച്ചി, മാംസം എന്നിവ യാഥാർത്ഥ്യമല്ലാത്ത വിലയ്ക്ക് പ്രോത്സാഹിപ്പിക്കുന്ന ഓഫറുകളെക്കുറിച്ച് സുരക്ഷാ വൃത്തങ്ങൾ പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി.

Related News