'മുഖ്യമന്ത്രിക്കെതിരെ കേസെടുക്കില്ല'; പൊലീസ് നാളെ കോടതിയെ അറിയിക്കും; നിലപാട് രക്ഷാപ്രവ‍ര്‍ത്തന പരാമര്‍ശത്തില്‍

  • 06/12/2024

നവകേരള യാത്രക്കിടെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മ‍ർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തന പരാമർശത്തില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കില്ല. ഇക്കാര്യം നാളെ കൊച്ചി സിറ്റി പൊലീസ് കോടതിയെ അറിയിക്കും. മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാളെ കോടതിയില്‍ റിപ്പോർട്ട് സമർപ്പിക്കുക.

എറണാകുളം ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്താൻ എറണാകുളം സി ജെ എം കോടതി ഉത്തരവിട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ ചെടിച്ചട്ടി അടക്കം ഉപയോഗിച്ച്‌ മർദ്ദിച്ച സംഭവത്തെ രക്ഷാപ്രവർത്തനം എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, രക്ഷാപ്രവ‍ർത്തനം തുടരാം എന്ന് പ്രസ്താവിച്ചത് കുറ്റകൃത്യത്തിനുള്ള പ്രേരണയാണെന്നായിരുന്നു ഷിയാസിന്റെ ഹർജി. ഈ പരാതിയിലെ അന്വേഷണ റിപ്പോർട്ടാണ് പൊലീസ് നാളെ കോടതിയില്‍ സമർപ്പിക്കുക.

Related News