യൂണിവേഴ്സിറ്റി കോളേജില്‍ ഭിന്നശേഷിക്കാരനെ മര്‍ദിച്ച എസ്‌എഫ്‌ഐക്കാരെ പിടിക്കാനാവാതെ പൊലീസ്

  • 06/12/2024

യൂണിവേഴ്സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ യൂണിയൻ റൂമില്‍ വെച്ച്‌ മർദ്ദിച്ച എസ്‌എഫ്‌ഐ പ്രവർത്തകരെ പിടികൂടാതെ പൊലീസ്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും കോളേജും പ്രതികള്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. പ്രതികളെല്ലാം ഒളിവിലാണെന്നാണ് കൻണ്‍മെന്റ് പൊലീസിന്റെ വിശദീകരണം. അതേസമയം കോളേജിലേക്ക് വെള്ളിയാഴ്ച കെഎസ്‍യു നടത്തിയ മാർച്ചില്‍ സംഘർഷമുണ്ടായി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് രണ്ടാം വർഷ ഡിഗ്രിവിദ്യാർത്ഥിയായ അനസിനെ എസ്‌എഫ്‌ഐ യൂണിറ്റ് ഭാരവാഹികള്‍ ഉള്‍പ്പെടെ യൂണിയൻ റൂമില്‍ വെച്ച്‌ മർദിച്ചത്. അനസിന്റെ പരാതിയില്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ പ്രകാരം അടുത്ത ദിവസം പൊലീസ് കേസെടുത്തു. പക്ഷേ കേസിലെ നാലു പ്രതികളെയും ഇതേവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി പ്രതികളുടെ വീടുകളില്‍ പൊലിസ് പരിശോധന നടത്തിയിരുന്നു. പ്രതികളെല്ലാം ഒളിവിലാണെന്ന് പൊലിസ് പറയുന്നു. 

കേസെടുത്ത വിവരം ഉടൻ പ്രതികള്‍ അറിഞ്ഞതാണ് രക്ഷപ്പെടാൻ ഇടയാക്കിയത്. കേസെടുത്തത് പരാതിക്കാരൻ പുറത്തു പറഞ്ഞതോടെയാണ് മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് പ്രതികള്‍ രക്ഷപ്പെടാൻ ഇടയായതെന്നാണ് പൊലിസിന്രെ വാദം. യൂണിവേഴ്സിറ്റി കോളജിലെ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി വിധു ഉദയ, പ്രസിഡൻറ് അമല്‍ചന്ദ്, കമ്മിറ്റി അംഗങ്ങളായ മിഥുൻ, അലൻ എന്നിവർ ചേർന്നാണ് മർദ്ദിച്ചത്. 

Related News