മസ്ജിദുകള്‍ക്കും ദര്‍ഗകള്‍ക്കും നേരെയുള്ള അവകാശവാദങ്ങള്‍ രാജ്യത്തെ മുറിവേല്‍പ്പിക്കും: കാന്തപുരം

  • 07/12/2024

മസ്ജിദുകള്‍ക്കും ദർഗകള്‍ക്കും നേരെയുള്ള അവകാശവാദങ്ങള്‍ ആത്യന്തികമായി രാജ്യത്തെ മതേതര സങ്കല്‍പ്പത്തിനും ഒരുമക്കും മുറിവേല്‍പ്പിക്കുമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ആരാധനാലയങ്ങള്‍ തല്‍സ്ഥിതിയില്‍ സംരക്ഷിക്കപ്പെടാനും വർഗീയ-വിഭാഗീയ ചിന്തകളെ തുരത്താനും ജനാധിപത്യ വിശ്വാസികളും രാഷ്ട്രീയ പാർട്ടികളും ഭരണാധികാരികളും തയാറാവണമെന്നും അദ്ദേഹം വാർത്താകുറിപ്പില്‍ പറഞ്ഞു. 

ഇന്ത്യയിലെ മതസൗഹാർദത്തിന്റെയും സൂഫി പാരമ്ബര്യത്തിന്റെയും പ്രതീകമായി നൂറ്റാണ്ടുകളായി നിലകൊള്ളുന്ന കേന്ദ്രമാണ് അജ്മീർ ദർഗ. ഇതിന് താഴെ ക്ഷേത്രമുണ്ടെന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത അവകാശവാദത്തെ തുടർന്ന് ദർഗാ കമ്മിറ്റിക്കും ആർക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ച കോടതിനടപടി അങ്ങേയറ്റം ആശങ്കാജനകമാണ്. 

Related News