മാടായി കോളേജിലെ നിയമനവുമായി ബന്ധപ്പെട്ട് എം.കെ.രാഘവൻ എംപിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി. കെ.പി. ശശി, ശശിധരൻ കാപ്പാടൻ, സതീഷ് കുമാർ, വരുണ്‍ കൃഷ്ണൻ എന്നിവരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് സസ്പെൻഡ് ചെയ്തു.
എം.കെ.രാഘവൻ ചെയർമാനായ കോളേജില്‍ അദ്ദേഹത്തിന്റെ ബന്ധുവായ സിപിഎം പ്രവർത്തകന് നിയമനം നല്‍കാനുള്ള നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. ഇന്നലെ അഭിമുഖം നടക്കുന്നതിനിടെ കോളേജിലേക്ക് എത്തിയ രാഘവനെ കവാടത്തില്‍ തടയുകയായിരുന്നു. മുന്നൂറോളം പ്രവർത്തകർ ഒപ്പിട്ട പരാതി എഐസിസിക്കും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയിട്ടുണ്ട്.
വിഷയത്തില്‍ രാഘവൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.ഡിസിസി നടപടിയില്‍ പ്രതിഷേധിച്ച് കുഞ്ഞിമംഗലത്തെ കോണ്‍ഗ്രസ് പ്രവർത്തകർ ഇന്ന് വൈകിട്ട് പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?