മുണ്ടക്കൈ പുനരധിവാസം; കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഗുരുതര വീഴ്ച, വിമര്‍ശനവുമായി വി.ഡി സതീശൻ

  • 08/12/2024

മുണ്ടക്കൈ പുനരധിവാസത്തില്‍ കേന്ദ്ര- സംസ്ഥാന സർക്കാരുകള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇരു സർക്കാരുകള്‍ പുനരധിവാസ പ്രവർത്തനങ്ങളെ ലാഘവത്തോടെയാണ് കാണുന്നത്. പ്രത്യേക പാക്കേജ് നല്‍കാൻ കേന്ദ്രം തയ്യാറാകാത്തത് കേരളത്തോടുള്ള കടുത്ത അനീതിയാണെന്നും വ്യക്തമായ കണക്ക് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ നല്‍കാത്തത് ഗുരുതരമായ കുറ്റമാണെന്നും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. 

വയനാട് പുനരധിവാസ പ്രവർത്തനങ്ങളില്‍ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഗുരുതര വീഴ്ചയ്ക്ക് തെളിവാണ് ഹൈക്കോടതി വിമർശനം. വയനാട് ദുരന്തം നടന്ന് നാലു മാസം കഴിഞ്ഞിട്ടും ദുരന്തത്തെ എല്‍-3 വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രത്യേക പാക്കേജ് നല്‍കാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തത് കേരളത്തോടുള്ള കടുത്ത അനീതിയാണ്.

പുനരധിവാസത്തിന് എത്ര തുക വേണ്ടിവരുമെന്നും നിലവിലെ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും എത്ര തുക ഉപയോഗിക്കാൻ സാധിക്കുമെന്നും ഉള്‍പ്പെടെ വ്യക്തമായ കണക്ക് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ നല്‍കാത്തത് ഗുരുതരമായ കുറ്റമാണ്. ഇത് സംബന്ധിച്ച കോടതി വിമർശനം സംസ്ഥാന സർക്കാരിന്റെ ആത്മാർഥതയില്ലായ്മയാണ് തെളിയിക്കുന്നത്.

Related News