ഹോസ്റ്റല്‍ വാര്‍ഡനുമായുള്ള പ്രശ്‌നം; നഴ്‌സിങ് വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു, പ്രതിഷേധം

  • 08/12/2024

മന്‍സൂര്‍ ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നാം വര്‍ഷ വിദ്യാര്‍ഥി (20) ചൈതന്യയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. . മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ് വിദ്യാര്‍ഥിനി.

ഹോസ്റ്റല്‍ വാര്‍ഡനുമായുള്ള പ്രശ്‌നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് വിദ്യാര്‍ഥിനികള്‍ ആരോപിച്ചു. സംഭവത്തില്‍ നഴ്‌സിങ് വിദ്യാര്‍ഥികള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്ക് കാരണം മാനേജ്‌മെന്റാണെന്ന ആരോപണവുമുണ്ട്. 

Related News